Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NewYork Mayor

നെ​ത​ന്യാ​ഹു​വി​നെ തൊ​ട്ടാ​ൽ ക​ളി മാ​റും; ന്യൂ​യോ​ർ​ക്ക് മേ​യ​ർ​ക്ക് മ​റു​പ​ടി​യു​മാ​യി ട്രം​പ്

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ലെ​ത്തു​ന്ന ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നെ അ​റ​സ്റ്റ് ചെ​യ്യി​ല്ലെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് വ്യ​ക്ത​മാ​ക്കി. ന്യൂ​യോ​ർ​ക്കി​ലെ​ത്തു​ന്ന നെ​ത​ന്യാ​ഹു​വി​നെ അ​റ​സ്റ്റ് ചെ​യ്യാ​ൻ ക​ഴി​യു​മോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ന്ന് ന്യൂ​യോ​ർ​ക്ക് മേ​യ​ർ സൊ​ഹ്റാ​ൻ മം​ദാ​നി പ​റ​ഞ്ഞി​രു​ന്നു.

ഇ​തി​നു മ​റു​പ​ടി​യാ​യി​ട്ടാ​ണ് ട്രം​പ് രം​ഗ​ത്തെ​ത്തി​യ​ത്. ഐ​ക്യ​രാ​ഷ്ട്ര​സം​ഘ​ട​ന​യു​ടെ ജ​ന​റ​ൽ അ​സം​ബ്ലി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ സെ​പ്റ്റം​ബ​റി​ൽ നെ​ത​ന്യാ​ഹു ന്യൂ​യോ​ർ​ക്കി​ലെ​ത്തും. അ​മേ​രി​ക്ക​യി​ൽ എ​വി​ടെ വ​ച്ചും നെ​ത​ന്യാ​ഹു​വി​നെ ഒ​രു ത​ര​ത്തി​ലും അ​റ​സ്റ്റ് ചെ​യ്യി​ല്ലെ​ന്ന് സ്വ​ന്തം സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ ട്രൂ​ത്ത് സോ​ഷ്യ​ലി​ൽ ട്രം​പ് കു​റി​ച്ചു.

ന്യൂ​യോ​ർ​ക്ക് സി​റ്റി മേ​യ​റെ പേ​രെ​ടു​ത്തു പ​രാ​മ​ർ​ശി​ച്ചി​ല്ലെ​ങ്കി​ലും ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്ക് യു​എ​സ് മ​ണ്ണി​ൽ പൂ​ർ​ണ സം​ര​ക്ഷ​ണം ഉ​ണ്ടാ​കു​മെ​ന്ന് ട്രം​പ് വ്യ​ക്ത​മാ​ക്കി. രാ​ജ്യാ​ന്ത​ര ക്രി​മി​ന​ൽ കോ​ട​തി കു​റ്റം ചു​മ​ത്തി​യ യു​ദ്ധ​ക്കു​റ്റ​വാ​ളി​യാ​ണ് നെ​ത​ന്യാ​ഹു എ​ന്ന വാ​ദ​മു​യ​ർ​ത്തി​യാ​ണ് ന്യൂ​യോ​ർ​ക്ക് സി​റ്റി മേ​യ​ർ സൊ​ഹ്റാ​ൻ മം​ദാ​നി വി​മ​ർ​ശ​നം ക​ടു​പ്പി​ച്ച​ത്.

 

Latest News

Corehub Up